Image

പാചക വാതക ദുരന്തം: പ്രധാനമന്ത്രി ഇടപെടണമെന്ന് വയലാര്‍ രവി

Published on 04 September, 2012
പാചക വാതക ദുരന്തം: പ്രധാനമന്ത്രി ഇടപെടണമെന്ന് വയലാര്‍ രവി
ന്യൂഡല്‍ഹി: കണ്ണൂരിലുണ്ടായ പാചക വാതക ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി കത്തയച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു ശേഷമാണ് ആവശ്യം വ്യക്തമാക്കി കത്തയച്ചത്. ദുരന്തത്തില്‍ നാശനഷ്്ടമുണ്ടായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരും പങ്കാളിയാകണം. ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ ധനസഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നും വയലാര്‍ രവി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക