Image

അഡ്‌ലൈഡ് കൈരളി ഓണം വര്‍ണാഭമായി

കെ.പി. ഷിബു Published on 04 September, 2012
അഡ്‌ലൈഡ് കൈരളി ഓണം വര്‍ണാഭമായി
അഡ്‌ലൈഡ് : മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ 'കൈരളി'യുടെ ഓണാഘോഷം വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ വര്‍ണാഭമായി. 

നാലുവിഭാഗങ്ങളായി തിരിച്ചു നടത്തിയ രസകരമായ മത്സരങ്ങളും ആവേശ കരമായ വടം വലിയും ആഘോഷങ്ങള്‍ക്ക് വീറും വാശിയും സമ്മാനിച്ചു. ചെണ്ട മേളത്തില്‍ ശിങ്കാരി തീര്‍ത്ത അഡ് ലൈഡ് ബ്രദേഴ്‌സ് പുത്തന്‍ അനുഭവമായി. പതിനാറു കറികളോടെ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യ കൂടി ആയപ്പോള്‍ ആഘോഷം അതിഗംഭീരമായി. 

കേരളത്തിന്റെ സ്വന്തം കലോപഹാരമായ കൈകൊട്ടിക്കളിയും പുലികളിയും പാട്ടും നൃത്തവും എല്ലാം ഒത്തു ചേര്‍ന്നാണ് അഡലൈഡ് മലയാളികള്‍ കൈരളിയുടെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചത്. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് കാഷ് അവാര്‍ഡും സമ്മാനങ്ങളും സമാപന സമ്മേളനത്തില്‍ സമ്മാനിച്ചു. 



അഡ്‌ലൈഡ് കൈരളി ഓണം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക