Image

നിസ്‌ക്കാരത്തിനിടെ പ്രവാസി കുഴഞ്ഞുവീണുമരിച്ചു

Published on 04 September, 2012
നിസ്‌ക്കാരത്തിനിടെ പ്രവാസി കുഴഞ്ഞുവീണുമരിച്ചു
ജിദ്ദ: പ്രഭാത നിസ്‌ക്കാരത്തിനിടെ പ്രവാസി കുഴഞ്ഞുവീണുമരിച്ചു. ആലുവ എടേപ്പുറം സ്വദേശി അബ്ദുല്‍ കരീം (52)ആണ് മരിച്ചത്. പള്ളിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ജിദ്ദയിലെ ഹയ്യല്‍ ബസാത്തിനില്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: ഷരീഫ, ഭാര്യ: ജമീല, മക്കള്‍: നിഷ, നിഷില്‍, നിഫിദ, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, ഭാജി, നജീബ്, ബാബു. 

ഒരു മാസം മുന്‍പാണ് പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ ഉംറ നിര്‍വഹിച്ച് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ് നാദിര്‍ഷ അറിയിച്ചു.

നിസ്‌ക്കാരത്തിനിടെ പ്രവാസി കുഴഞ്ഞുവീണുമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക