Image

ദക്ഷിണകൊറിയ ഹ്യുണ്ടായിയില്‍ സമരം ഒഴിവായി

Published on 04 September, 2012
ദക്ഷിണകൊറിയ ഹ്യുണ്ടായിയില്‍ സമരം ഒഴിവായി
സിയൂള്‍: ദക്ഷിണകൊറിയന്‍ ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയില്‍ തൊഴിലാളി സമരം ഒഴിവായി. പുതിയ വേതന കരാറിന് തൊഴിലാളി യൂണിയന്‍ അംഗീകാരം നല്‍കിയതോടെയാണ് സമരം ഒഴിവായത്. 

വേതന കരാറിന്റെ അനുമതിക്കായി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 52.7 ശതമാനം പേര്‍ കരാറിനെ അനുകൂലിച്ചു. 46.6 ശതമാനം പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. നാലുവര്‍ഷത്തിനു ശേഷം ആദ്യമായി കമ്പനിയില്‍ വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ജൂലൈയിലും ഓഗസ്റ്റിലുമായി അവര്‍ ഇടവിട്ട് പണിമുടക്കുകയും ചെയ്തു. ഇത് കമ്പനിക്ക് കനത്ത ബാധ്യത വരുത്തിവച്ചു. ഓഗസ്റ്റില്‍ മൊത്തം വില്പനയില്‍ 4.6 ശതമാനത്തിന്റെ ഇടിവു സംഭവിച്ചു. രാത്രിവൈകിയുള്ള ജോലി നിര്‍ത്താനും ജോലി സമയം കുറയ്ക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്. ഇതിലൂടെ ഉണ്ടാകുന്ന ഉത്പാദന നഷ്ടം കൂടുതല്‍ വികസനത്തിലൂടെ പരിഹരിക്കാനാണ് കമ്പനിയുടെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക