Image

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം, വാക്കേറ്റം

Published on 04 September, 2012
കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം, വാക്കേറ്റം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയെ ലീഗ് വത്കരിക്കുന്നുവെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റ് യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ വാക്കേറ്റം. സകല മേഖലയിലും ലീഗ് വത്കരണമാണ് നടക്കുന്നതെന്നും വി.സിയും പി.വി.സിയും തന്നിഷ്ടം നടത്തുന്നുവെന്നുമാണ് കോണ്‍ഗ്രസിലെ നാലംഗങ്ങള്‍ പരാതിപ്പെട്ടത്. ഇത് തുടരുന്നത് സര്‍വകലാശാലക്ക് ചീത്തപ്പേരുണ്ടാക്കുന്നതായും ഇവര്‍ ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെയാണ് യോഗം സമാപിച്ചത്.

പാമ്പാടി നെഹ്‌റു കോളജില്‍ ബി.ടെക് ആറാം സെമസ്റ്റര്‍ തോറ്റ 23വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനമാണ് ബഹളത്തിന്റെ തുടക്കം. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരസമിതി തള്ളിയ പരാതി പ്രൊവി.സി നേരിട്ട് അംഗീകരിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ആര്‍.എസ്. പണിക്കര്‍ ഉന്നയിച്ചു. തോറ്റവര്‍ സപ്ലിമെന്ററി പരീക്ഷയാണ് എഴുതേണ്ടത്. അല്ലാതെ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുന്നത് ചട്ട വിരുദ്ധമാണ്. സുവോളജി പഠനവകുപ്പില്‍ ടെക്‌നീഷ്യനെ അസി.പ്രഫസറാക്കിയതും കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്തു. അഡ്വ. പി.എം. നിയാസ്, അഡ്വ.ജി.സി. പ്രശാന്ത്കുമാര്‍, കെ. ശിവരാമന്‍ എന്നിവരും വി.സിയുടെ നിലപാട് ചോദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക