Image

സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ടാങ്കറുകള്‍ പിടിച്ചെടുക്കും

Published on 04 September, 2012
സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ടാങ്കറുകള്‍ പിടിച്ചെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനില്‍ പാചകവാതകം സുരക്ഷിതമായി കൊണ്ടുപോകുന്നത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

റെയില്‍വേ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ വേണം. ഓയില്‍ കമ്പനി പ്രതിനിധികളടക്കം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ശിപാര്‍ശ. ഇതടക്കം 20 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ ഇത് പരിഗണിക്കും. പൊലീസ്, റവന്യു, ഗതാഗതം, റെയില്‍വേ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക