Image

ഹജ്ജ്: വിമാന ഷെഡ്യൂളില്‍ മാറ്റം വന്നേക്കും

Published on 04 September, 2012
ഹജ്ജ്: വിമാന ഷെഡ്യൂളില്‍ മാറ്റം വന്നേക്കും
കൊണ്ടോട്ടി: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂളില്‍ മാറ്റം വന്നേക്കും. നിശ്ചയിച്ചതിലും നേരത്തെ സര്‍വീസുകള്‍ തീര്‍ക്കാനാണ് ആലോചന. ഒക്ടോബര്‍ ആറ് മുതല്‍ 17 വരെ കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 15ന് സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ ആലോചിക്കുന്നത്. വിമാന ഷെഡ്യൂള്‍ ഇതുവരെ എയര്‍ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ വിമാനങ്ങള്‍ ഏതാനും ദിവസം സര്‍വീസ് നടത്താനാണ് ആലോചന. ഹജ്ജ് ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക