Image

മഅ്ദനിക്ക് ജാമ്യം: ജസ്റ്റിസ് കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

Published on 04 September, 2012
മഅ്ദനിക്ക് ജാമ്യം: ജസ്റ്റിസ് കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊച്ചി: ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘ കാലത്തോളം വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് അര്‍ഹമായ വൈദ്യ ചികിത്സ കിട്ടുന്നതിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രമേഹ രോഗം മൂര്‍ഛിച്ചതുമൂലം കാഴ്ചക്ക് സാരമായി കുറവ് സംഭവിക്കുകയും മറ്റ് രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്തിട്ടും ആവശ്യമായ വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് മുഖേന മഅ്ദനി കൃഷ്ണയ്യരെ അറിയിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചത്. 

''ഒരു മുന്‍സുപ്രീം കോടതി ജഡ്ജിയുടെ ഉത്തരവാദിത്തത്തോടെ പറയുന്നു. മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ മനുഷ്യത്വരഹിതവും അനീതിപൂര്‍ണവുമാണ്. അതിനാല്‍ ഗൗതമബുദ്ധന്റെയും അശോകരാജാവിന്റെയും മഹാത്മാ ഗാന്ധിയുടെയും സാംസ്‌കാരിക മനോധര്‍മം അനുസരിച്ച് ഭരിക്കേണ്ട ഭരണകൂടങ്ങളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്ന വേദനകള്‍ക്കപ്പുറം രോഗങ്ങള്‍ക്കുകൂടി അടിമയായി ജീവിക്കുന്ന മഅ്ദനിയോട് മാനവിക മൂല്യങ്ങളനുസരിച്ചുള്ള ദയയും അനുകമ്പയും കാണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു''.

മഅ്ദനിക്ക് ജാമ്യം: ജസ്റ്റിസ് കൃഷ്ണയ്യര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക