Image

ദേശാഭിമാനി ലേഖകനെതിരെ കേസ്

Published on 04 September, 2012
ദേശാഭിമാനി ലേഖകനെതിരെ കേസ്
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ദേശാഭിമാനി ലേഖകനെതിരെ കേസ്. ദേശാഭിമാനി തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ കെ.എം. മോഹന്‍ദാസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

സെപ്റ്റംബര്‍ 10ന് രാവിലെ 11ന് വടകര െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദനാണ് നോട്ടീസ് അയച്ചത്. പ്രത്യേകാന്വേഷണ സംഘാംഗവും വടകര ഡിവൈ.എസ്.പിയുമായ ജോസി ചെറിയാന്റെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ജോസി ചെറിയാന്‍ 3000 തവണ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. മാധ്യമപ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറുമടക്കമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് വടകര െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ അന്വേഷണം നടത്തി 13 തവണ മാത്രമാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. ചോര്‍ത്തി നല്‍കിയ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എസ്.ആര്‍.സനല്‍കുമാറിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് മോഹന്‍ദാസിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക