Image

വിദ്യാര്‍ഥികളുടെ പഠനനിലവാരം കുറയുന്നത് ആശങ്കാജനകം: മന്‍മോഹന്‍ സിംഗ്

Published on 04 September, 2012
വിദ്യാര്‍ഥികളുടെ പഠനനിലവാരം കുറയുന്നത് ആശങ്കാജനകം: മന്‍മോഹന്‍ സിംഗ്
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പഠനനിലവാരം കുറയുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. അധ്യാപകദിനത്തോടനുബന്ധിച്ച്, മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ എട്ടുവര്‍ഷമായി പ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസരംഗത്തു ലിംഗവ്യത്യാസവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, പഠനനിലവാരം കുറയുന്നത് ആശങ്കാജനകമാണ്. വിദ്യാഭ്യാസംവഴി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന നേട്ടത്തിന്റെ തുടര്‍ച്ചയായ വിലയിരുത്തല്‍ ആവശ്യമാണ്: മന്‍മോഹന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക