Image

സിറിയയില്‍ നിന്നും ലക്ഷം പേര്‍ പലായനം ചെയ്തു

Published on 04 September, 2012
സിറിയയില്‍ നിന്നും ലക്ഷം പേര്‍ പലായനം ചെയ്തു
ഡമാസ്‌കസ്: ഓഗസ്റ്റില്‍ സിറിയയില്‍ നിന്ന് ഒരു ലക്ഷം പേര്‍ അയല്‍നാടുകളിലേക്കു പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ വക്താവ് മെലിസാ ഫ്‌ളെമിംഗ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് എതിരേ സര്‍ക്കാര്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് അഭയാര്‍ഥികളായവരുടെ എണ്ണം 2,35000 ആയി.

ഇതിനിടെ അന്തര്‍ദേശീയ റെഡ്‌ക്രോസ് കമ്മിറ്റി മേധാവി പീറ്റര്‍ മാരൂര്‍ ഇന്നലെ ഡമാസ്‌കസിലെത്തി പ്രസിഡന്റ് അസാദുമായി 45 മിനിറ്റ് ചര്‍ച്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക