Image

മൊറോക്കോയില്‍ ബസപകടം: 42 മരണം

Published on 04 September, 2012
മൊറോക്കോയില്‍ ബസപകടം: 42 മരണം
റബാറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശമായ അറ്റ്‌ലസ് മലനിരകളിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം മൊറോക്കോ പൗരന്മാരാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക