Image

ഡല്‍ഹി സ്‌ഫോടനം: വസിം അക്രം മാലിക്കിനെതിരേ കൊലക്കുറ്റം

Published on 04 September, 2012
ഡല്‍ഹി സ്‌ഫോടനം: വസിം അക്രം മാലിക്കിനെതിരേ കൊലക്കുറ്റം
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനക്കേസിലെ പ്രതി വസീം അക്രം മാലിക്ക് ഉള്‍പ്പടെയുള്ള ആറ് പേര്‍ക്കെതിരേ പ്രത്യേക എന്‍ഐഎ കോടതി കൊലക്കുറ്റം ചുമത്തി. രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍ ഉള്‍പ്പെടെ ഏഴു കുറ്റങ്ങളാണു ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 

സെപ്റ്റംബര്‍ ഏഴിന് നടന്ന സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് എന്‍ഐഎ, കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക