Image

കൊച്ചി മെട്രോ പദ്ധതി വൈകാന്‍ കാരണം ഉദ്യോഗസ്ഥര്‍: ഇ.ശ്രീധരന്‍

Published on 04 September, 2012
കൊച്ചി മെട്രോ പദ്ധതി വൈകാന്‍ കാരണം ഉദ്യോഗസ്ഥര്‍: ഇ.ശ്രീധരന്‍
കൊച്ചി: കൊച്ചി മെട്രോ പദ്ധതി വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇ.ശ്രീധരന്‍ രംഗത്ത്. പദ്ധതി വൈകുന്നത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വാകാര്യ പങ്കാളിത്തത്തോടെ ഒരു മെട്രോ പദ്ധതിയും ഇതുവരെ വിജയിച്ചിട്ടില്ല. പദ്ധതി വൈകുന്നത് മൂലം ദിനംപ്രതി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഡിഎംആര്‍സിയെ നിര്‍മ്മാണച്ചുമതല പൂര്‍ണമായും ഏല്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം നിര്‍മ്മാണം ആരംഭിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക