Image

എന്‍ഡോസള്‍ഫാന്‍ വേണമെന്ന് ശരത് പവാര്‍

Published on 04 September, 2012
എന്‍ഡോസള്‍ഫാന്‍ വേണമെന്ന് ശരത് പവാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കേരളവും കര്‍ണാടകവും ഒഴികയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് കൃഷിമന്ത്രി ശരത് പവാര്‍ ലോക്‌സഭയെ അറിയിച്ചു. വിദേശത്ത് നിരോധിച്ച 67 കീടനാശനികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്‌ടെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ പി.കരുണാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വേണ്‌ടെന്ന നിലപാടുള്ളത് കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നും എന്‍ഡോസള്‍ഫാന് പകരമായി മറ്റൊരു കീടനാശിനി കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയ അറിയിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും രംഗത്തെത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക