Image

മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; 7 പേര്‍ക്ക്‌ പരിക്ക്‌

Published on 04 September, 2012
മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; 7 പേര്‍ക്ക്‌ പരിക്ക്‌
മുംബൈ: മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ പാലം തകര്‍ന്ന്‌ വീണ്‌ ഒരാള്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്‌ട്‌. അന്ധേരി-കുര്‍ള റോഡില്‍ ലീല ഹോട്ടലിന്‌ സമീപമാണ്‌ അപകടമുണ്‌ടായത്‌. പാലത്തിന്റെ വലിയ തൂണ്‍ തകര്‍ന്ന്‌ വീഴുകയായിരുന്നുവെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌.

സ്ഥലത്ത്‌ അഗ്നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്‌.
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്‌ട്‌. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സെവന്‍ ഹില്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക