Image

കല കുവൈറ്റ്‌ കവിയരങ്ങ്‌ സംഘടിപ്പിച്ചു

സലിം കോട്ടയില്‍ Published on 04 September, 2012
കല കുവൈറ്റ്‌ കവിയരങ്ങ്‌ സംഘടിപ്പിച്ചു
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ (കല കുവൈറ്റ്‌) സംഘടിപ്പിച്ച കവിയരങ്ങ്‌ കവിതയെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികള്‍ക്കുള്ള സമ്മാനമായി മാറി.

പ്രശസ്‌ത കവി മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യത്തില്‍ കുവൈറ്റിലെ കവികള്‍ അവതരിപ്പിച്ച തങ്ങളുടെ കവിതകളും കേരളത്തിലെ പ്രശസ്‌ത കവികളുടെ കവിതകളും സദസ്‌ ഏറെ ആസ്വദിച്ചു. കവിയരങ്ങിനു തുടക്കം കുറിച്ച്‌ മുരുകന്‍ കാട്ടാക്കട തന്റെ കവിതകള്‍ ആലാപിച്ചു. തുടര്‍ന്ന്‌ പീതന്‍ കെ. വയനാട്‌, മാസ്റ്റര്‍ ഹൃദിക്‌ ശിവദാസ്‌, അഭിരാം സനല്‍കുമാര്‍, പി.എന്‍.ജ്യോതിദാസ്‌, സെന്‍സ, അനില്‍ കുക്കിരി, നിധീഷ്‌ സുധാകരന്‍, മുരളീധരന്‍ നായര്‍, ചാന്ദ്‌ന, അമൃത രാജന്‍, നൗഷാദ്‌, നിഖില്‍ സുധാകരന്‍, സജീവ്‌ പുത്തൂരാന്‍, സുശീലന്‍, രാജന്‍ ചുനക്കര, രാജന്‍ കെ.ആര്‍, രജീഷ്‌ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

മലയാളത്തേയും അതിന്റെ കവിതകളേയും ഇന്നും നെഞ്ചേറ്റുന്ന പ്രവാസി മലയാളിയുടെ ആസ്വാദന മനസിനെ കവി മുരുകന്‍ കാട്ടാക്കട പ്രശംസിക്കാന്‍ മറന്നില്ല. കേരളത്തിലും യുവ തലമുറയില്‍ നല്ല കവികളുടെ കുറവല്ലാത്ത സാന്നിധ്യം ഉണെ്‌ടന്നും മുരുകന്‍ കാട്ടാക്കട സംവാദത്തില്‍ ഇടപെട്ടുകൊണ്‌ട്‌ പറഞ്ഞു.

മംഗഫ്‌ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയതില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി സലിംരാജ്‌ മോഡറേറ്റര്‍ ആയിരുന്നു. ചടങ്ങിനു കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി സുദര്‍ശനന്‍ സ്വാഗതവും മംഗഫ്‌ യൂണിറ്റ്‌ കണ്‍വീനര്‍ ജെയിംസ്‌ നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക്‌ ടി.ആര്‍. സുധാരന്‍, ജി. സനല്‍കുമാര്‍, ഹരീഷ്‌ കാവുംബായ്‌, ജിജോ ഡൊമിനിക്‌, അനില്‍ കുക്കിരി, രഖീല്‍ കെ. മോഹന്‍ദാസ്‌, സജീവ്‌ ഏബ്രഹാം, പി.ആര്‍. ബാബു, ടി.വി. ഹിക്‌മത്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കല കുവൈറ്റ്‌ കവിയരങ്ങ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക