Image

അബുദാബി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ വാര്‍ഷികം ആഘോഷിക്കുന്നു

അനില്‍ സി. ഇടിക്കുള Published on 04 September, 2012
അബുദാബി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ വാര്‍ഷികം ആഘോഷിക്കുന്നു
അബുദാബി: ധനവിനിമയ രംഗത്ത്‌ നൂതന പദ്ധതികളൊരുക്കി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ മൂന്നാമത്‌ വാര്‍ഷികം ആഘോഷിക്കുന്നു.

2009 സെപ്‌റ്റംബര്‍ രണ്‌ടിന്‌ അബുദാബി അന്‍വഹ്‌ദ മാളില്‍ ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ചിന്‌ ഇപ്പോള്‍ 42 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. യുഎഇക്ക്‌ പുറമെ ഒമാന്‍, കുവൈറ്റ്‌, ഇന്ത്യ, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തനം പ്യാപിപ്പിക്കുന്നു. ബഹ്‌റിനിലും ശാഖ തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

പുതിയ 15 ശാഖകള്‍ ആരംഭിക്കാനാണ്‌ ലുലു എക്‌സ്‌ചേഞ്ച്‌ ലക്ഷ്യമിടുന്നതെന്ന്‌ സിഇഒ ആദിബ്‌ അഹമ്മദ്‌ അറിയിച്ചു. ദുബൈ നൈഫ്‌ റോഡിലെ പുതിയ ശാഖ്‌ ഉടനെ ആരംഭിക്കും.

ധനവിനിമയം, വിദേശപണവിനിമയം, യൂട്ടിലിറ്റി ബില്‍ പേമെന്റ്‌, സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സേവനരീതികളാണ്‌ ലുലു എക്‌സ്‌ ചേഞ്ചിനെ ശ്രദ്ധേയമാക്കിയിരിക്കുന്നതെന്ന്‌ പത്രസമ്മേളനത്തില്‍ മീഡിയ, മാര്‍ക്കറ്റിംഗ്‌ മാനേജര്‍ അജിത്ത്‌ ജോണ്‍സണ്‍ പറഞ്ഞു.
അബുദാബി ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക