Image

സൗദിയില്‍ സൈന്‍, വോഡാഫോണുമായി കരാറിലൊപ്പിട്ടു

Published on 04 September, 2012
സൗദിയില്‍ സൈന്‍, വോഡാഫോണുമായി കരാറിലൊപ്പിട്ടു
ജിദ്ദ: സൗദിയിലെ സ്വകാര്യ മൊബൈല്‍ സര്‍വീസ്‌ കമ്പനിയായ `സൈന്‍', പ്രമുഖ മൊബൈല്‍ സര്‍വീസ്‌ കമ്പനിയായ വോഡാഫോണുമായി ചേര്‍ന്ന്‌ പുതിയ വ്യാപാര കരാറില്‍ ഒപ്പിട്ടു. ഉത്‌പാദനം, സേവനം, അന്താരാഷ്ട്ര റോമിംഗ്‌ സേവനം തുടങ്ങിയ മേഖലകളിലാണ്‌ ഇരു കമ്പനികളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌.

എന്നാല്‍ ഷെയറുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും സംബന്ധമായ കാരൃങ്ങള്‍ കരാറില്‍ ഇല്ലെന്ന്‌ സൈന്‍ കമ്പനി അറിയിച്ചു. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരം ഇനി മുതല്‍ 44 രാജൃങ്ങളില്‍ സൈനിന്റെ മൊബൈല്‍ റോമിംഗ്‌ സംവിധാനം ലഭൃമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക