Image

കനിവിന്റെ പ്രവാഹം; വത്സല ടീച്ചര്‍ നാട്ടിലേക്ക്‌ മടങ്ങി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 04 September, 2012
കനിവിന്റെ പ്രവാഹം; വത്സല ടീച്ചര്‍ നാട്ടിലേക്ക്‌ മടങ്ങി
കുവൈറ്റ്‌: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച്‌ ഇബ്‌നുസീന ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വത്സല ടീച്ചര്‍ പ്രവാസികളുടെ കനിവിന്റെ തണലില്‍ നാട്ടിലേക്ക്‌ തിരിച്ചു.

ടീച്ചറുടെ രോഗാവസ്ഥ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രവാസി സമൂഹത്തില്‍ നിന്ന്‌ കാരുണ്യത്തിന്റെ പ്രവാഹമായിരുന്നു. ആഴ്‌ചകള്‍ നീണ്‌ട ചികിത്സക്കിടയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ അവര്‍ക്കുവേണ്‌ട ചികിത്സ സഹായം സ്വരൂപിക്കുകയും എംബസിയുമായി ബന്ധപ്പെട്ട്‌ നാട്ടിലേക്ക്‌ പോകുന്നതിനുള്ള ടിക്കറ്റ്‌ തരപ്പെടുത്തകയും ചെയ്‌തു.

ടീച്ചറുടെ അവസ്ഥ കേട്ടറിഞ്ഞ യൂത്ത്‌ ഇന്ത്യ ഹെല്‍പ്പ്‌ സെന്റര്‍ പ്രവര്‍ത്തകരായ ലായിക്ക്‌, ഹഷീബ്‌ എന്നിവരും സാമൂഹിക പ്രവര്‍ത്തകനായ ഇക്‌ബാല്‍ കുട്ടമംഗലം, ടീച്ചറുടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ജയശങ്കര്‍ , ഷാബു എന്നിവരും ചേര്‍ന്ന്‌ സഹായങ്ങള്‍ ചെയ്‌തുകൊടുത്തു.

പത്രമാധ്യമങ്ങളിലൂടെയും എഫ്‌.എം റേഡിയോയിലൂടെയും വാര്‍ത്ത അറിഞ്ഞ്‌ നൂറുകണക്കിന്‌ പേരാണ്‌ ചികില്‍സാഫണ്‌ടിലേക്ക്‌ സഹായം നല്‍കിയത്‌. കുവൈറ്റിലെ വ്യത്യസ്‌ത ഭാഗങ്ങളില്‍ നിന്നായി 2,952.250 ദിനാര്‍ യൂത്ത്‌ ഇന്ത്യ ഹെല്‍പ്പ്‌ സെന്റര്‍ മുഖേന ശേഖരിച്ചു.

ഖാദിം വീസയിലുള്ള വല്‍സല ടീച്ചര്‍ നാട്ടില്‍ അവധിക്ക്‌ പോയി തിരിച്ച്‌ വന്നപ്പോള്‍ നടത്തിയ മെഡിക്കല്‍ ടെസ്റ്റിലാണ്‌ രോഗം കണെ്‌ടത്തിയത്‌. തന്‍മൂലം വീസ അടിക്കാന്‍ സാധിച്ചിരുന്നില്ല. ഇഖാമ ഇല്ലാത്തതിനാല്‍ ഹോസ്‌പിറ്റല്‍ ബില്ലിനത്തില്‍ 535 ദിനാര്‍ അടച്ച്‌ ബാക്കിയുള്ള 4,81,173 രൂപയുടെ രേഖ യൂത്ത്‌ ഇന്ത്യ ജനസേവന വിഭാഗം കണ്‍വീനര്‍ അനീസ്‌ അബ്ദുള്‍ സലാം അവര്‍ക്ക്‌ കൈമാറി. തന്റെ വിഷമാവസ്ഥയില്‍ സഹായിക്കാന്‍ മുന്നോട്ടുവന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ ആലപ്പുഴ കുട്ടനാട്‌ സ്വദേശിയായ വല്‍സല ടീച്ചര്‍ നാട്ടിലേക്ക്‌ മടങ്ങി.
കനിവിന്റെ പ്രവാഹം; വത്സല ടീച്ചര്‍ നാട്ടിലേക്ക്‌ മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക