Image

ഷാര്‍ജയില്‍ വീണ്ടും ഭക്ഷ്യ വിഷബാധ: ഒരു കുട്ടി മരിച്ചു

Published on 04 September, 2012
ഷാര്‍ജയില്‍ വീണ്ടും ഭക്ഷ്യ വിഷബാധ: ഒരു കുട്ടി മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ ഒരു കുട്ടി മരിച്ചു. ഈജിപ്‌ത്‌ സ്വദേശിയായ രണ്ടു വയസുകാരി ഹബീബ ഹിശാമാണ്‌ മരിച്ചത്‌. സഹോദരന്‍ അബ്ദുറഹ്മാന്‍ (ആറ്‌) ഗുരുതരാവസ്ഥയില്‍ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്‌.

ഞായറാഴ്‌ചയാണ്‌ സംഭവം. തലേന്ന്‌ രാത്രി ഷാര്‍ജയിലെ ഒരു മാളില്‍നിന്ന്‌ ചോക്‌ളേറ്റും ചിപ്‌സും വാങ്ങി കഴിച്ചിരുന്നു. അതിന്‌ ശേഷമാണ്‌ കുട്ടികള്‍ക്ക്‌ കലശലായ ഛര്‍ദി തുടങ്ങിയതെന്ന്‌ രക്ഷിതാക്കള്‍ പറഞ്ഞു. സ്ഥിതി മോശമായതോടെ ഞായറാഴ്‌ച പുലര്‍ച്ചെ നാലിന്‌ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അബ്ദുറഹ്മാന്‍െറ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക