Image

ഒമാനില്‍ വാഹനാപകടത്തില്‍ ചങ്ങനാശേരി സ്വദേശി ഉള്‍പ്പടെ 2 പേര്‍ മരിച്ചു

Published on 04 September, 2012
ഒമാനില്‍ വാഹനാപകടത്തില്‍ ചങ്ങനാശേരി സ്വദേശി ഉള്‍പ്പടെ 2 പേര്‍ മരിച്ചു
മസ്‌കറ്റ്‌: ഒമാനില്‍ വാഹനാപകടത്തില്‍ ചങ്ങനാശേരി സ്വദേശി ഉള്‍പ്പടെ 2 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. ഷാര്‍ജയില്‍ ബാസ്‌കിന്‍ റോബിന്‍സന്‍ ഐസ്‌ക്രീം കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരി പാലക്കത്തറ ഹൗസില്‍ മാത്യൂ അഗസ്റ്റിന്‍ (44), ഗ്വാളിയാര്‍ സ്വദേശിയായ രാജേഷ്‌ശില്‍പ ദമ്പതികളുടെ മകന്‍ ശ്രേയസ്‌ (പത്ത്‌) എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ രാജേഷിനും ശില്‍പക്കും സാരമായ പരിക്കേറ്റു. യു.എ.ഇയില്‍ നിന്ന്‌ കുടുംബസുഹൃത്തുക്കളോടൊപ്പം വ്യാഴാഴ്‌ച സലാല സന്ദര്‍ശിക്കാന്‍ എത്തിയതാണ്‌ ഇവര്‍. യു.എ.ഇയിലേക്ക്‌ തിരിച്ചുപോകുന്നതിനിടെ തിങ്കളാഴ്‌ച വൈകുന്നേരം മസ്‌കത്തില്‍ നിന്ന്‌ 270 കിലോമീറ്റര്‍ അകലെ ആദമിലെ സുവീറിലാണ്‌ അപകടമുണ്ടായത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന പാത്ത്‌ഫൈന്‍ഡര്‍ വാഹനം നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു.

മരിച്ച മാത്യൂ അഗസ്റ്റിനും കുടുംബവും ഏറെക്കാലമായി ഗ്വാളിയറിലാണ്‌ താമസമാക്കിയിരിക്കുന്നത്‌. ഭാര്യ: ജിനി. മക്കള്‍: മിഷി, ജിന്‍സന്‍. മാത്യൂവിന്റെ മൃതദേഹം ആദം ആശുപത്രിയിലും ശ്രേയസിന്‍റേത്‌ നിസ്വ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക