Image

പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി

Published on 04 September, 2012
പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി
തിരുവനന്തപുരം: സംസ്‌ഥാന പോലീസ്‌ തലപ്പത്ത്‌ വന്‍ അഴിച്ചുപണി. എ. ഹേമചന്ദ്രനെ ദക്ഷിണമേഖല എ.ഡി.ജി.പിയായും ശങ്കര്‍ റെഡ്‌ഡിയെ ഉത്തരമേഖല എ.ഡി.ജി.പിയായും നിയമിച്ചു. എസ്‌ ജംഗ്‌പാംഗിയാണ്‌ പുതിയ ഫയര്‍ഫോഴ്‌സ്‌ ഡി.ജി.പി. എസ്‌.എം.വിജയാനന്ദനെ പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ആയും നിയമിച്ചു.

എ.ഡി.ജി.പി ആര്‍. ശ്രീലഖയ്‌ക്ക് വിജിലന്‍സിന്റെ ചുമതല നല്‍കി. പോലീസ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായി മഹേഷ്‌ കുമാര്‍ സിംഗ്ലയെ നിയമിച്ചു. പി ചന്ദ്രശേഖരനാണ്‌ പുതിയ അഡ്‌മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പി. രാജേഷ്‌ ദിവാനെ പോലീസ്‌ ട്രെയിനിംഗിന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു. കെ.എസ്‌ ബാലസുബ്രഹ്‌മണ്യം പോലീസ്‌ മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ്‌ അഴിച്ചുപണി നടത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക