Image

ടി.പി. വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആര്‍എംപി

Published on 04 September, 2012
ടി.പി. വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആര്‍എംപി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധം ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്ന് റവലൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി(ആര്‍എംപി) നേതാക്കള്‍ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ നാലു മാസമായി സംഘടിത ശ്രമം നടക്കുന്നു. പ്രതികളെ ആസൂത്രിതമായി ഒളിവില്‍ താമസിപ്പിച്ചു. ഉന്നതര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിമിതികളുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സിപിഎം നേതൃത്വം വിവരാവകാശ നിയമ പ്രകാരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നു വാര്‍ത്താസമ്മേളത്തില്‍ ആര്‍എംപി നേതാക്കള്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക