Image

കല്‍ക്കരി പാട വിഷയം: ലോക്സഭ പത്താം ദിനവും പിരിഞ്ഞു

Published on 04 September, 2012
കല്‍ക്കരി പാട വിഷയം: ലോക്സഭ പത്താം ദിനവും പിരിഞ്ഞു
ന്യൂഡല്‍ഹി: കല്‍ക്കരിപാട വിഷയത്തില്‍ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികള്‍ തുടരാനാകാതെ ലോക്സഭ തുടര്‍ച്ചയായ പത്താംദിനവും പിരിഞ്ഞു. ആദ്യം 12 മണി വരെ നിര്‍ത്തിവെച്ച സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഇതിനിടെ ശ്രീലങ്കന്‍ വിഷയമുന്നയിച്ച് ഡിഎംകെ, എഐഎഡിഎംകെ, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി. ശ്രീലങ്കന്‍ സൈനികരുടെ പരിശീലനത്തിനെതിരേയായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എന്നാല്‍ ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്സയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തിനെതിരേയായിരുന്നു എഐഎഡിഎംകെയുടെയും വിസികെയുടെയും പ്രതിഷേധം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക