Image

ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാന്‍ ധാരണ

Published on 04 September, 2012
ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാന്‍ ധാരണ. ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാംഗ് ഗുവാങ്ലീയുമായി കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. 2007 മുതല്‍ ഇരുരാജ്യങ്ങളും ആരംഭിച്ച സംയുക്ത സൈനിക അഭ്യാസം 2010 മുതല്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത വര്‍ഷം ആന്റണി ചൈനയില്‍ സന്ദര്‍ശനം നടത്താനും ധാരണയായിട്ടുണ്ട്. എട്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ചൈനയുടെ പ്രതിരോധമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. മുംബൈയിലും ആഗ്രയിലും തന്റെ സന്ദര്‍ശനത്തിന് മികച്ച സൌകര്യമൊരുക്കിയതിന് ഗുവാങ്ലീ ആന്റണിയോട് നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക