Image

ടാങ്കര്‍ ലോറി പരിശോധന കര്‍ശനമാക്കി: മദ്യപിച്ചു ടാങ്കര്‍ ഓടിച്ച ഡ്രൈവറും ക്ളീനറും അറസ്റ്റില്‍

Published on 03 September, 2012
ടാങ്കര്‍ ലോറി പരിശോധന കര്‍ശനമാക്കി: മദ്യപിച്ചു ടാങ്കര്‍ ഓടിച്ച ഡ്രൈവറും ക്ളീനറും അറസ്റ്റില്‍
കണ്ണൂര്‍: ചാലയിലെ ടാങ്കര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടാങ്കര്‍ ലോറികളുടെ പരിശോധന കര്‍ശനമാക്കി. ഇന്നലെ നടന്ന പരിശോധനയില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഗ്യാസ് ടാങ്കറുമായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറെയും ക്ളീനറെയും കണ്ണൂര്‍ ടൌണ്‍ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കറിന്റെ ഡ്രൈവര്‍ ബത്തേരി കുടപ്പിലാവിലെ നാദിര്‍ഷ (32), ക്ളീനര്‍ എരുമാച്ചി കണിച്ചാലിലെ നരിവളപ്പില്‍ ബഷീര്‍ (34) എന്നിവരെയാണ് ടൌണ്‍ സ്റേഷനിലെ പ്രബേഷന്‍ എസ്ഐ അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തില്‍ മേലെചൊവ്വയില്‍വച്ച് പിടികൂടിയത്. ഇന്നോവ കാറിനെ മറികടന്ന് അമിതവേഗത്തില്‍ പോകവെയാണ് ടാങ്കറിനെ പിടികൂടിയതെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഡിവൈഎസ്പി പി. സുകുമാരന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക