Image

തിരുവോണപ്പുറത്ത് ബസുകള്‍ കൂട്ടിമുട്ടി 15 പേര്‍ക്കു പരിക്ക്

Published on 03 September, 2012
തിരുവോണപ്പുറത്ത് ബസുകള്‍ കൂട്ടിമുട്ടി 15 പേര്‍ക്കു പരിക്ക്
പേരാവൂര്‍: പേരാവൂര്‍ തിരുവോണപ്പുറത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്കേറ്റു. രാവിലെ ഒമ്പതോടെയായിരുന്നു അപകടം. തലശേരിയില്‍ നിന്നും അടയ്ക്കാത്തോട്ടിലേക്ക് പോവുകയായിരുന്ന ഹോളിമേരി ബസും കൊട്ടിയൂരില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന മെട്രോ ബസുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസുകളുടെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അമിതവേഗതയിലെത്തിയ ഇരുബസുകളും തിരുവോണപ്പുത്തെ വളവില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ബസുകളുടെ അമിതവേഗതമൂലം തലശേരി-പേരാവൂര്‍ റൂട്ടില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. രണ്ടു മാസത്തിനകം ഈ റൂട്ടില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക