Image

ഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 August, 2011
ഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായി
ഡാളസ് (ടെക്‌സാസ്): ഫൊക്കാന യൂത്ത് കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച ഐസ്‌ബ്രേക്കര്‍ യുവജനങ്ങളെ ഏറെആകര്‍ഷിച്ച പരിപാടിയായിരുന്നു എന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് പറഞ്ഞു.

കണ്‍വന്‍ഷന് ആതിഥേയത്വം വഹിച്ച കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസിന്റെ നിസ്വാര്‍ത്ഥ സേവനം എല്ലായിടത്തും ദൃശ്യമായിരുന്നു. ഗാര്‍ലാന്റ് ബ്രോഡ്‌വേയില്‍ ഏകദേശം മൂന്നേക്കര്‍ ചുറ്റളവിലുള്ള സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടുംകൂടിയ അതിവിശാലമായ കെട്ടിടത്തിലായിരുന്നു ഐസ് ബ്രേക്കര്‍ പരിപാടി നടത്തിയത്. ഓഫീസ്, ക്ലാസ്മുറികള്‍ , സോക്കര്‍ ഫീല്‍ഡ്, ഡാന്‍സ് ക്ലാസ്സുകള്‍ക്ക് പര്യാപ്തമായ മുറിക
ള്‍ ‍, ഫിറ്റ്‌നസ് സെന്റര്‍ ‍, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍ ‍, മീറ്റിംഗ് റൂമുകള്‍ , കമ്മ്യൂണിറ്റി ഹാള്‍ , കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലങ്ങള്‍ മുതലായ സൗകര്യങ്ങളുള്ള ഈ കമ്മ്യൂണിറ്റിസെന്റര്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇത്രയും സൗകര്യപ്രദമായ ഒരു കമ്മ്യൂണിറ്റി സെന്റര്‍ സ്വന്തമാക്കിയ കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസ്സിന് ഫൊക്കാനയുടെ പേരില്‍ ജി.കെ. പിള്ളയും ബോബി ജേക്കബ്ബും അഭിനന്ദനങ്ങളറിയിച്ചു.

കണ്‍വന്‍ഷനില്‍ പെങ്കെടുത്ത യുവജന പ്രതിനിധികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് താന്താങ്ങളുടെ അഭിരുചിക്കനുസരിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, തങ്ങളുടെ ആശയങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കും പരസ്പരം പരിചയപ്പെടുത്തലുകള്‍ക്കും എരിവും പുളിയും കൂട്ടാന്‍ ബാര്‍ -ബി-ക്യൂവും ഉണ്ടായിരുന്നു.
 
പരിപാടിയില്‍ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബും നന്ദി പറഞ്ഞു. ഇനിയും ഇതുപോലെയുള്ള പരിപാടികള്‍ ഭാവിയിലും സംഘടിപ്പിക്കുമെന്ന് ജി.കെ. പിള്ള കൂട്ടിച്ചേര്‍ത്തു. പരിപാടി വിജയിപ്പിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ചതിനും, എല്ലാവിധ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള തങ്ങളുടെ കെട്ടിടം ഈ ആവശ്യത്തിനായി വിട്ടുതന്നതിനും കേരള അസോസ്സിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ പേരില്‍ ബോബി ജേക്കബ്ബ് അകൈതവമായ നന്ദി രേഖപ്പെടുത്തി.
ഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായിഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായിഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായിഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായിഫൊക്കാന യൂത്ത് ഐസ് ബ്രേക്കര്‍ വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക