Image

കല്‍ക്കരി അഴിമതി: 5 കമ്പനികള്‍ക്കെതിരെ കേസ്‌

Published on 03 September, 2012
കല്‍ക്കരി അഴിമതി: 5 കമ്പനികള്‍ക്കെതിരെ കേസ്‌
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന,തെറ്റിദ്ധരിപ്പിച്ച് കല്‍ക്കരിപ്പാടം കൈക്കലാക്കി എന്നീ കുറ്റങ്ങളാണ് വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ് ഭാരത് സ്റ്റീല്‍ ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കമ്പനിയുടമകള്‍ കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖനനത്തിനായി കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച 10 കമ്പനികള്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.

ഇതിനിടെ അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ 30 കേന്ദ്രങ്ങളില്‍ സി.ബി.ഐ ചൊവ്വാഴ്ച രാവിലെ റെയ്ഡ് തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക