Image

എമേര്‍ജിംഗ് കേരള: യുഡിഎഫ് ഏകോപന സമിതിയോഗം വ്യാഴാഴ്ച ചേരും

Published on 03 September, 2012
എമേര്‍ജിംഗ് കേരള: യുഡിഎഫ് ഏകോപന സമിതിയോഗം വ്യാഴാഴ്ച ചേരും
തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതിയോഗം വ്യാഴാഴ്ച ചേരും. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. വൈകിട്ട് 3 മണിക്കായിരിക്കും യോഗം. വി.ഡി. സതീശന്റെയും ടി.എന്‍. പ്രതാപന്റെയും നേതൃത്വത്തിലുള്ള ഹരിത രാഷ്ട്രീയ എംഎല്‍എമാര്‍ എമേര്‍ജിംഗ് കേരള പരിപാടിയിലെ നയങ്ങള്‍ക്കെതിരേ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. പരിപാടിയിലൂടെ ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ ആക്ഷേപം നിലനില്‍ക്കേയാണ് യുഡിഎഫ് എംഎല്‍എമാരും വിയോജിപ്പുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക