Image

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Published on 03 September, 2012
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ഡെന്‍പാസര്‍: ഇന്തോനേഷ്യന്‍ ദ്വീപുസമൂഹത്തിലെ ബാലിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശികസമയം, പുലര്‍ച്ചെ 2.23ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാന നഗരമായ ഡെന്‍പാസറില്‍ നിന്നു 278 കിലോമീറ്റര്‍ അകലെ സമുദ്രത്തിനടിയില്‍ എട്ടു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും സുനാമി ഭീഷണിയ്ക്കു സാധ്യതയില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക