Image

തമിഴ്നാട് സന്ദര്‍ശനം ഒഴിവാക്കണമെന്ന് പൌരന്‍മാരോടു ശ്രീലങ്ക

Published on 03 September, 2012
തമിഴ്നാട് സന്ദര്‍ശനം ഒഴിവാക്കണമെന്ന് പൌരന്‍മാരോടു ശ്രീലങ്ക
കൊളംബോ: തമിഴ്നാടു സന്ദര്‍ശിക്കുന്നതു ഒഴിവാക്കണമെന്ന് പൌരന്‍മാര്‍ക്കു ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കന്‍ പൌരന്‍മാര്‍ തമിഴ്നാടു സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ പൌരന്‍മാര്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. തമിഴ്നാടു ജനതയ്ക്കു ശ്രീലങ്കന്‍ പൌരന്‍മാരോടുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്നും ഇതിനോടകം തന്നെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ഥാടകര്‍ തഞ്ചാവൂരിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ച വേളയില്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായതും തീര്‍ഥാടകര്‍ പള്ളിയില്‍ അഭയം പ്രാപിച്ചതും ജാഗ്രതാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രീലങ്കന്‍ പൌരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇനി ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ തമിഴ്നാടു സന്ദര്‍ശിക്കേണ്ട ലങ്കന്‍ പൌരന്‍മാര്‍ ചെന്നൈയിലെ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ മുന്‍കൂട്ടി വിവരം അറിയിക്കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക