Image

തൂത്തുക്കുടി താപവൈദ്യുതി നിലയത്തില്‍ തീപിടുത്തം

Published on 03 September, 2012
തൂത്തുക്കുടി താപവൈദ്യുതി നിലയത്തില്‍ തീപിടുത്തം
ചെന്നൈ: തൂത്തുക്കുടിയിലെ താപ വൈദ്യുതി നിലയത്തില്‍ തീപിടുത്തം. വൈദ്യുതി പ്രസരണത്തിലെ തകരാറാണ് തീപിടുത്തത്തിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് നിലയത്തില്‍ തീപിടുത്തമുണ്ടാകുന്നത്. അതേസമയം, സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഫര്‍ണസിലേക്കു കല്‍ക്കരി എത്തിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റിലാണു തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനം ഭാഗികമായി കത്തിനശിച്ചു. ഇതേത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനം മണിക്കൂറുകളോളം നിലച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക