Image

വയനാട് വന്യജീവിസങ്കേതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

Published on 03 September, 2012
വയനാട് വന്യജീവിസങ്കേതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു
മാനന്തവാടി: വയനാട് വന്യജീവി സങ്കേതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.കടുവാസങ്കേതത്തിന്റെ ഭാഗമായ ബന്ദിപ്പൂര്‍, മുതുമല, മസിനഗുഡി, നാഗര്‍ഹോള എന്നിവിടങ്ങളിലെ ടൂറിസത്തിന് സുപ്രിം കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ വനമേഖലയിലേക്ക് സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ ജില്ലയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ യാതൊരു അടിസ്ഥാന സൌകര്യങ്ങളും ഇവിടെയില്ല.ഡിടിപിസിക്ക് വിനോദസഞ്ചാരികളില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്െടങ്കിലും ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക