Image

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്റെ ലക്ഷ്യം: മന്ദീപ് കൌര്‍

Published on 03 September, 2012
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്റെ ലക്ഷ്യം: മന്ദീപ് കൌര്‍
തൊടുപുഴ: എന്റെ ലക്ഷ്യം ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പാണെന്നു മന്ദീപ് കൌര്‍. ഇടുപ്പിലെ പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സ തേടി തൊടുപുഴ ആയുര്‍വേദാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ അവര്‍ ദീപികയോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി നിരവധി മെഡലുകള്‍ മന്ദീപ് നേടിയിട്ടുണ്ട്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 4ം400 മീറ്റര്‍ റിലേയിലും 2006ല്‍ ദോഹയിലും 2010ല്‍ ഗാംങ്്ഴുവിലും നടന്ന ഏഷ്യന്‍ ഗെയിംസിലെ 4ം400 റിലേയിലും സ്വര്‍ണം നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാട്യാലയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് മന്ദീപിനു പരിക്കേറ്റത്. ഇതിന്റെ തുടര്‍ ചികിത്സയ്ക്കാണ് ഇവര്‍ തൊടുപുഴയിലെത്തിയത്. പ്രമുഖ കായികതാരം പ്രീജ ശ്രീധരനാണ് തൊടുപുഴയിലെ ചികിത്സയെക്കുറിച്ച് പറഞ്ഞത്. 12 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് തൊടുപുഴയിലെത്തിയത്. ഉത്തേജകമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇവര്‍ അടുത്ത ജൂലൈയില്‍ ചെന്നൈയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനാണ് ശ്രദ്ധ നല്‍കുന്നതെന്നു പറഞ്ഞു. ഇവിടത്തെ പ്രകൃതി വളരെ മനോഹരമാണെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രിയിലെ ചികിത്സയില്‍ സംതൃപ്തയാണെങ്കിലും താമസസൌകര്യത്തിലെ അപര്യാപ്തത മൂലം തൊടുപുഴ പിഡബ്ള്യുഡി റസ്റ് ഹൌസില്‍ താമസിച്ച് ചികിത്സ തുടരാനാണ് തീരുമാനം. തൊടുപുഴ ഗവ. ആശുപത്രിയിലെ ഡോ. മാത്യൂസ് ജോസഫിന്റെ മേല്‍നോട്ടത്തിലാണ് മന്ദീപ് കൌറിന്റെ ചികിത്സ പുരോഗമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക