Image

പ്രതിരോധ മന്ത്രാലയത്തിന്റെ 12,364 ഏക്കര്‍ സ്ഥലം കൈയേറി

Published on 03 September, 2012
പ്രതിരോധ മന്ത്രാലയത്തിന്റെ 12,364 ഏക്കര്‍ സ്ഥലം കൈയേറി

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള 12,364 ഏക്കര്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയേറിയിട്ടുണ്െടന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി ലോക്സഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും കുറ്റക്കാരെ കണ്െടത്തുന്നതിനും പ്രതിരോധ മന്ത്രാലയം വിശദമായ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ ഭൂമി സംബന്ധിച്ച അഴിമതിയുമായി ബന്ധപ്പെട്ട ഏഴു കേസുകള്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്െടന്നും ആന്റണി പറഞ്ഞു. കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ വനിതാ ഓഫീസര്‍മാരുടെ എണ്ണം യഥാക്രമം 3.3 ശതമാനം, 3.9 ശതമാനം, 10.04 ശതമാനം എന്നിങ്ങനെയാണെന്നു മറ്റൊരു ചോദ്യത്തിന് ഉത്തരമായി ആന്റണി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക