ഫോമാ ചിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം സെപ്‌റ്റംബര്‍ 29-ന്
fomaa
02-Sep-2012
ജോസി കുരിശിങ്കല്‍
fomaa
02-Sep-2012
ജോസി കുരിശിങ്കല്‍

ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തെയ്‌ക്കുള്ള
പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 29-ന് ശനിയാഴ്‌ച വൈകിട്ട്
7 മണിക്ക് ചിക്കാഗോയിലെ എല്‍സ്റ്റര്‍ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന കെ.സി.എസ്
ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. (5112 N. Elston Ave) ഫോമയുടെ ദേശീയ നേതാക്കളായ
പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരെ
കൂടാതെ ചിക്കാഗോയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സമ്മേളനത്തില്‍
പങ്കെടുക്കും.
ഭാവി പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ചിക്കാഗോയിലെ അഞ്ച് സംഘടനകളുടെ കൂട്ടായ്‌മയാണ് ഈ സമ്മേളനത്തിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കുന്നത്. സമ്മേളനത്തിനുശേഷം നടക്കുന്ന കലാസന്ധ്യയില്‍ ചിക്കാഗോയിലെ പ്രഗത്ഭരായ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ഫോമയുടെ പുതിയ
സാരഥികള്‍ പന്ത്രണ്ടിന കര്‍മ്മപരിപാടികള്‍ക്ക് രൂപംനല്‍കിക്കഴിഞ്ഞു. അമേരിക്കന്‍
മലയാളികളുടെ ഉന്നമനത്തിനായി ഫോമ എന്ന മഹാ സംഘടന പല നല്ല പ്രവര്‍ത്തനങ്ങളും
കാഴ്‌ചവെച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിന് സേവന ഹസ്‌തവുമായി ഫോമ എപ്പോഴും
മുന്നിലുണ്ട്. അതു തുടര്‍ന്നും ഉണ്ടായിരിക്കും.
പരിപാടികളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസി കുരിശിങ്കല്‍ (റീജിയണല്‍ വൈസ് പ്രസിഡന്റ്) 773 478 4357, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (നാഷണല്‍ കമ്മിറ്റി മെമ്പര്‍) 847 800 3570, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍) 630 788 6486.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments