Image

അഞ്ച്‌കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍

Published on 03 September, 2012
അഞ്ച്‌കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
പള്ളുരുത്തി: നൂറോളം പേരെ കബളിപ്പിച്ച് അഞ്ച്‌കോടി രൂപയോളം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ കടവന്ത്ര ശാസ്ത്രി നഗര്‍കോളനിയില്‍ താമസിക്കുന്ന മനോജി(46)നെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. വിഷന്‍ ആന്‍ഡ് ഇന്‍സൈന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. വലിയ തുക തിരിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി നാട്ടുകാരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുകയാണിയാള്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ആദ്യമെല്ലാം നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കി.

കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായെന്നും പോലീസ് പറഞ്ഞു. ചില പ്രദേശങ്ങളില്‍ സ്ത്രീകളെ പണം ശേഖരിക്കുന്നതിനായി നിയോഗിച്ചിരുന്നു. പ്രതികളായ സ്ത്രീകളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പള്ളുരുത്തി സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബി, എസ്.ഐ. എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക