Image

പ്രവാസ ലോകത്ത് നിന്ന് ഒരു ബാലതാരം കൂടി

Published on 03 September, 2012
പ്രവാസ ലോകത്ത് നിന്ന് ഒരു ബാലതാരം കൂടി
ദമ്മാം: തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് ദമ്മാമിലെ പ്രവാസി സമൂഹത്തില്‍ നിന്ന് ഒരു ബാലതാരം കടന്നു വരുന്നു. ‘മുട്ടാള പശുങ്കല്‍’ എന്ന തമിഴ് സിനിമയിലൂടെ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥി ആല്‍വിന്‍ റോണിയാണ് അരങ്ങേറ്റം കുറിക്കുന്നത്. വേനലവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയപ്പോഴാണ് ആല്‍വിന് ഈ അവസരം കൈവന്നത്.

തിരുവില്വാമലയിലും ചെന്നൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയാറെടുക്കുന്ന ‘മുട്ടാള പശുങ്കല്‍’ക്ക് പുറമെ ‘കറുത്ത സൂര്യന്‍’ എന്ന മലയാള സിനിമയിലും അഭിനയിക്കാനുള്ള അവസരം ആല്‍വിന് ലഭിച്ചിട്ടുണ്ട്. ദമ്മാമിലെ വിവിധ സ്‌റ്റേജുകളില്‍ ഗാനം ആലപിച്ചും തബല വായിച്ചും കഴിവു തെളിയിച്ച ആല്‍വിന്‍ ആദ്യമായാണ് കാമറക്ക് മുന്നിലെത്തുന്നത്. കരാര്‍ ചെയ്ത രണ്ടു ചിത്രങ്ങളും പൂര്‍ത്തിയാക്കി തല്‍ക്കാലം തിരികെ സ്‌കൂളിലെത്താനുള്ള ശ്രമത്തിലാണ് ആല്‍വിന്‍. 

18 വര്‍ഷമായി ദമ്മാമില്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ തൃശൂര്‍ വടക്കാഞ്ചേരി ചിറ്റിലപ്പള്ളി കുടുംബാംഗം റോണി ജോണിന്‍േറയും ദഹ്‌റാന്‍ സൈനിക ആശുപത്രിയിലെ ഡോക്ടറും കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന ഫാമിലി കൗണ്‍സിലറുമായ ഡോ. ടെസ്സി റോണിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ആല്‍വിന്‍. ദമ്മാമിലെ പ്രവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായികയും നര്‍ത്തകിയുമായ എയ്ഞ്ചല്‍ ഏക സഹോദരിയാണ്.

പ്രവാസ ലോകത്ത് നിന്ന് ഒരു ബാലതാരം കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക