Image

മലയാളി വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിബന്ധന

Published on 03 September, 2012
മലയാളി വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിബന്ധന
ചെന്നൈ: സ്‌കൂള്‍ ബസിലെ ദ്വാരത്തിലൂടെ താഴെവീണ് മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ ഓരോ വര്‍ഷവും പെര്‍മിറ്റ് പുതുക്കുക, മഞ്ഞ പെയ്ന്റ് അടിക്കുക, സ്‌കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവക്കൊപ്പം ബന്ധപ്പെട്ട പൊലീസ്ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും വാഹനത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ എഴുതുക, അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ മാത്രം െ്രെഡവര്‍മാരായി നിയമിക്കുക, െ്രെഡവര്‍മാര്‍ യൂനിഫോമും ബാഡ്ജും ധരിക്കുക, സ്‌കൂള്‍ വാഹനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുക, െ്രെഡവര്‍ക്കു പുറമെ 21 വയസ്സില്‍ താഴെയുള്ള സഹായിയെ നിര്‍ത്തുക, പെണ്‍കുട്ടികളെ മാത്രം കൊണ്ടുപോകുന്ന വാഹനത്തില്‍ വനിതയെ സഹായിയായി നിയമിക്കുക, സ്‌കൂള്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ സമിതിയെ നിയമിക്കുക, വാഹനങ്ങളുടെ ബോഡി ഉരുക്കു നിര്‍മിതമായിരിക്കുക, സ്പീഡ് ഗവേണറും എമര്‍ജന്‍സി വാതിലും ഘടിപ്പിക്കുക, െ്രെഡവര്‍ക്ക് പ്രത്യേക കാബിന്‍ തുടങ്ങിയവയാണ് നിബന്ധനകള്‍.

പാലക്കാട് ഒറ്റപ്പാലം സ്വദേശി സേതുമാധവന്റെ മകള്‍ എസ്. ശ്രുതിയാണ് (ഏഴ്) കഴിഞ്ഞ ജൂലൈ 25ന് ചെന്നൈക്കടുത്ത മുടിച്ചൂരില്‍ സ്‌കൂള്‍ ബസിലെ ദ്വാരത്തിലൂടെ വീണു മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക