Image

മൂകാംബികയില്‍നിന്ന് മടങ്ങിയ മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു

Published on 03 September, 2012
മൂകാംബികയില്‍നിന്ന് മടങ്ങിയ മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു
ബംഗളൂരു: മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ലോറിയുമായി കൂട്ടിയിടിച്ച് മലയാളിയുള്‍പ്പടെ രണ്ടു പേര്‍ മരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിന് 60 കി.മീറ്റര്‍ അകലെ നെലമംഗല ദേശീയ പാതയില്‍ യെദൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സിദ്ധപുരയിലാണ്് അപകടം. തിരുവനന്തപുരം കല്ലിയൂര്‍ വള്ളംകോട് മാധവ വിലാസത്തില്‍ മാധവന്‍ നായര്‍ (70),ടെമ്പോ ട്രാവലറിന്റെ െ്രെഡവറും ബംഗളൂരു ശക്തിനഗര സ്വദേശിയുമായ എസ്.ബാബു (35) എന്നിവരാണ് മരിച്ചത്. കല്ലിയൂര്‍ പഞ്ചായത്ത് ബി.ജെ.പി അംഗം ജയലക്ഷ്മിയുടെ ബന്ധുക്കളാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുമായി വാന്‍ ഇടിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. 

മാധവന്‍ നായരുടെ ഭാര്യ സുഭദ്ര (65), മകനും വിമുക്ത ഭടനുമായ മനോജ് (33), ഭാര്യ നിഷ (24), മകള്‍ നിരഞ്ജന (മൂന്ന്) എന്നിവരെ കമാന്‍ഡന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ ബാബു (46), രാഗിണി (53), മകന്‍ ബാലകൃഷ്ണന്‍ (14) എന്നിവര്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സുലേഖ (40), രാധാകൃഷ്ണന്‍ (50), ഭാര്യ ശ്യാമള (40) എന്നിവര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. 

കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് െ്രെഡവറായി വിരമിച്ചയാളാണ് മാധവന്‍ നായര്‍.മകന്‍ മനോജിന്റെ മകള്‍ നിരഞ്ജനയെ എഴുത്തിനിരുത്താനാണ് മൂകാംബികയിലേക്കുപോയത്. ജയലക്ഷ്മിയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്‍ നായര്‍ ബംഗളൂരുവില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്.മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനും മറ്റും കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മൂകാംബികയില്‍നിന്ന് മടങ്ങിയ മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക