Image

സൗദിയില്‍ പിടിയിലാവുന്നവരുടെ എണ്ണം കൂടുന്നു

Published on 03 September, 2012
സൗദിയില്‍ പിടിയിലാവുന്നവരുടെ എണ്ണം കൂടുന്നു
റിയാദ്:  നിയമലംഘനങ്ങളെ തുടര്‍ന്നു സൗദി അറേബ്യയില്‍ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പ്രതിദിനം ഏകദേശം  250 പേരാണു പൊലീസ് പിടിയിലാകുന്നത്. ഒമ്പതു മാസത്തിനുള്ളില്‍ 67,000 വിദേശികളെ പിടികൂടിയതായി ഹൈവേ സേഫ്റ്റി സ്‌പെഷ്യല്‍ ഫോഴ്‌സ് അറിയിച്ചു.

പിടിയിലാവുന്നവരില്‍ കൂടുതലും വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന പ്രവാസികളാണ്.വിസ കാലാവധി കഴിഞ്ഞു തങ്ങുക, അനധികൃത കുടിയേറ്റം, തൊഴില്‍ വിസ കാലാവധി കഴിഞ്ഞ ശേഷവും ജോലി ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു കൂടുതല്‍ പേര്‍ക്കെതിരേയുള്ളത്.

തുടര്‍ നടപടികള്‍ക്കായി ഇവരെ പാസ്‌പോര്‍ട്ട് വിഭാഗത്തിനു കൈമാറി. നിയമലംഘകരെ സഹായിക്കുന്നവര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് റോഡ് സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക