Image

മലപ്പുറം സ്വദേശി ഫുജൈറയില്‍ നിര്യാതനായി

Published on 03 September, 2012
മലപ്പുറം സ്വദേശി ഫുജൈറയില്‍ നിര്യാതനായി
ഫുജൈറ: മലപ്പുറം വേങ്ങര സ്വദേശി പുള്ളാട്ട് മൊയ്തീന്‍ ഹാജി (57) നിര്യാതനായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഫുജൈറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സക്കിടെ ഞായറാഴ്ചയാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം ഫുജൈറയില്‍ ‘ഇവ കഫ്തീരിയ’ എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. 14 വര്‍ഷമായി ഈ സ്ഥാപനത്തിലാണ്. ഇതേ കഫ്തീരിയില്‍ ഇദ്ദേഹത്തിന്റെ മകന്‍ ശിഹാബ് ജോലി ചെയ്യുന്നുണ്ട്. ഭാര്യ: സഫിയ. മറ്റു മക്കള്‍: നൗഷാദ്, അന്‍വര്‍ (ഇരുവരും സൗദി), ഹുനൈസ്, ശഹാന ഷെറിന്‍.

‘ഇവ കഫ്തീരിയ’ നടത്തുന്ന അബ്ബാസ്, അഹ്മദ് ഹാജി, അബ്ദുല്‍ മജീദ് എന്നിവരടക്കം ഏഴു സഹോദരന്മാരും നാല് സഹോദരിമാരുമുണ്ട്. മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഹോദരന്‍ അബ്ബാസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക