Image

വെന്റ്‌വര്‍ത്ത്‌വില്ലില്‍ മലയാളി സമൂഹം ഓണാഘോഷം നടത്തി

ജെയിംസ് ജോസഫ് Published on 03 September, 2012
വെന്റ്‌വര്‍ത്ത്‌വില്ലില്‍ മലയാളി സമൂഹം ഓണാഘോഷം നടത്തി
സിഡ്‌നി: വെസ്റ്റേണ്‍ സിഡ്‌നിയിലെ മലയാളി സമൂഹം വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ ഒന്നിന് (ശനി) വെന്റ്‌വര്‍ത്ത് വില്ലില്‍ റെഡ്ഗം സെന്ററില്‍ നടന്ന പരിപാടികളില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. 

വൈകുന്നേരം നാലിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ കായിക മത്സരങ്ങളോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. വടംവലി മത്സരവും നടത്തി. കലാപരിപാടികളില്‍ ശാത്രീയ നൃത്തരൂപങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, സംഗീതപരിപാടികള്‍ എന്നിവ മികച്ച നിലവാരം പുലര്‍ത്തി. സുസമി രാജു രചനയും സംവിധാനവും നിര്‍വഹിച്ച കുട്ടികളുടെ നാടകവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ലിജോ ഡെന്നീസ് രചനയും നിഖില്‍ കൊട്ടാരം സംവിധാനവും നിര്‍വഹിച്ച നാടകം 'ശകുന്തളം' ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. 

പരിപാടിയില്‍ ഗോള്‍റോയ്‌സ് സിറ്റി കൗണ്‍സില്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസര്‍ അമന്‍ഡ ക്ലാര്‍ക്ക് മുഖ്യാഥിതിയായി പങ്കെടുത്ത് സന്ദേശം നല്‍കി. ദിവ്യ ബിനോയി സ്വാഗതവും കെ.കെ. ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി. തമ്പി വര്‍ഗീസ് സമ്മാനദാനം നിര്‍വഹിച്ചു.



വെന്റ്‌വര്‍ത്ത്‌വില്ലില്‍ മലയാളി സമൂഹം ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക