ബ്രിസ്ബന്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചിയിലേയ്ക്ക് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ നാലു മുതല്‍ നവംബര്‍ 20 വരെയും 2013 ജനുവരി 16 മുതല്‍ മാര്‍ച്ച് 31 വരെയും ഓസ്‌ട്രേലിയായില്‍ നിന്നും യാത്ര ചെയ്യുന്നതിനുള്ള കംപാനിയന്‍ ഫെയര്‍ ആണ് സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് പുറത്തുവിട്ടത്. മെല്‍ബണ്‍ -1080, സിഡ്‌നി -1090, ബ്രിസ്ബന്‍-1097 എന്നിങ്ങനെയാണ് കൊച്ചിയിലേക്കുള്ള നിരക്ക്.
മൂന്നുമാസത്തെ കാലാവധിയുള്ള ടിക്കറ്റിന് ഏറ്റവും കുറഞ്ഞത് രണ്ടു പേര്‍ യാത്ര ചെയ്യണമെന്നതാണ് കംപാനിയന്‍ ഫെയര്‍ വ്യവസ്ഥയെന്ന് ഫ്‌ളൈ വേള്‍ഡ് ഉടമ റോണി ജോസഫ് പറഞ്ഞു.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഗോള്‍ഡ്- കോസ്റ്റിലുള്ള ഓഫീസുമായി ബന്ധപ്പെടണമെന്നും റോണി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0413914089, 0755247819.