Image

ഈപ്പന്‍ ജോര്‍ജ്‌ (ജോര്‍ജുകുട്ടി) ഡിട്രോയിറ്റില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
ഈപ്പന്‍ ജോര്‍ജ്‌ (ജോര്‍ജുകുട്ടി) ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്‌: ചെങ്ങന്നൂര്‍ മംഗലംപീടികയില്‍ കുടുംബാംഗം ഈപ്പന്‍ ജോര്‍ജ്‌ (68) ഡിട്രോയിറ്റില്‍ നിര്യാതനായി. കഴിഞ്ഞ 40 വര്‍ഷത്തിലേറെ ഡിട്രോയിറ്റില്‍ സ്ഥിരതാമസമാക്കിയ ജോര്‍ജുകുട്ടി സാംസ്‌കാരിക- സാമുദായിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. കേരള ക്ലബ്ബിന്റെ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.

ചങ്ങനാശ്ശേരി എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജോര്‍ജുകുട്ടി ബറോഡ നവചേതന ഹൈസ്‌കൂള്‍ അധ്യാപകനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

റാന്നി കളമ്പാല പുറത്തൂട്ടി കുടുംബാംഗം കുഞ്ഞുമോള്‍ ആണ്‌ ഭാര്യ. മകള്‍ ജൂഡി ജോര്‍ജ്‌. ഓഗസ്റ്റ്‌ 12-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മുതല്‍ പൊതുദര്‍ശനവും, ശനിയാഴ്‌ച പത്തുമണിക്ക്‌ സംസ്‌കാരവും നടത്തും.

സഹോദരങ്ങള്‍: രാജു, കുഞ്ഞുമോന്‍, സോമന്‍, വത്സ (എല്ലാവരും മിഷിഗണ്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ ഫിലിപ്പ്‌ (267 231 6004).
ഈപ്പന്‍ ജോര്‍ജ്‌ (ജോര്‍ജുകുട്ടി) ഡിട്രോയിറ്റില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക