Image

ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 03 September, 2012
ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: കുവൈറ്റില്‍ നിന്നും ജോലിയാവശ്യാര്‍ഥം സൗദിയിലേക്ക്‌ പോകുന്ന അബ്ദുള്‍ റഹ്‌മാന്‍ കുറ്റിപ്പുറത്തിന്‌ ആര്‍എസ്‌സി കുവൈറ്റ്‌ നാഷണല്‍ പ്രവര്‍ത്തക സമിതി യാത്രയയപ്പ്‌ നല്‍കി. ചുരുങ്ങിയ കാലത്തിനിടയില്‍ നടത്തിയ സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ക്ക്‌ ആര്‍എസ്‌ സി നന്ദി രേഖപ്പെടുത്തി.

സാമൂഹികോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ സൗദിയിലും സജീവമായി ഇടപെടാന്‍ അദ്ദേഹത്തിന്‌ കഴിയട്ടെ എന്ന്‌ ആര്‍എസ്‌സി യാത്രയയപ്പ്‌ സന്ദേശത്തില്‍ പറഞ്ഞു. അഹ്‌മദ്‌ കെ മാണിയൂര്‍ ഉപഹാരം നല്‍കി. ആര്‍എസ്‌സി ഉണര്‍വ്‌ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ അബ്ദുള്ള വടകര, അബ്ദുള്‍ ലതീഫ്‌ സഖാഫി, മുഹമ്മദ്‌ ബാദുഷ മുട്ടന്നൂര്‍, മുഹമ്മദലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.
ആര്‍എസ്‌സി കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക