Image

`സിക്‌സ്‌ കണ്‍സ്‌ട്രക്ട്‌ - ഖത്തര്‍ ലിമിറ്റഡ്‌'ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

Published on 03 September, 2012
`സിക്‌സ്‌ കണ്‍സ്‌ട്രക്ട്‌ - ഖത്തര്‍ ലിമിറ്റഡ്‌'ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ നിര്‍മാണ കമ്പനിയായ `സിക്‌സ്‌ കണ്‍സ്‌ട്രക്ട്‌ - ഖത്തര്‍ ലിമിറ്റഡ്‌' വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഉച്ചയ്‌ക്ക്‌ 12ന്‌ കമ്പനിയുടെ ഫൈനാന്‍ഷ്യല്‍ അഡ്‌മിന്‍ മാനേജര്‍ ഇമ്മാനുവല്‍ പാരിസ്‌ നിലവിളക്ക്‌ തെളിയിച്ച്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

കേരളീയര്‍ ആഘോഷിക്കുന്ന കൊയ്‌ത്തുല്‍സവമായ ഓണത്തെക്കുറിച്ചും അതിന്റെ ഐതിഹ്യങ്ങളെകുറിച്ചും ഇപ്പോള്‍ മാത്രമാണ്‌ തനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞതെന്ന്‌ അദ്ദേഹം പറഞ്ഞു. കമ്പനിയിലെ എല്ലാ മലയാളികള്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ഡെപ്യുട്ടി അഡ്‌മിന്‍ മാനേജര്‍ ജോണ്‍ മാത്യൂസ്‌ ചെറിയാന്‍, സീനിയര്‍ ഇലക്ട്രിക്‌ എന്‍ജിനിയര്‍ ഉദയന്‍ എ.വി.പി തുടങ്ങിയവര്‍ സംസാരിച്ചു.

തുമാമയിലെ റൗദയിലെ കമ്പനി അക്കമഡേഷന്‍ കോമ്പൗണ്‌ടില്‍ പ്രത്യേകം തയാറാക്കിയ ടെന്റില്‍ ഉച്ചയ്‌ക്കുശേഷം നടന്ന 25 ഓളം ഐറ്റങ്ങളടങ്ങിയ വിഭവ സമൃദമായ സദ്യക്ക്‌ കമ്പനി ജീവനക്കാരും കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സദ്യയ്‌ക്കു ശേഷം മ്യൂസിക്കല്‍ ചെയര്‍, മ്യൂസിക്കല്‍ ക്യാപ്‌, ലെമണ്‍ സ്‌പൂണ്‍, സുന്ദരിക്ക്‌ പൊട്ടുതൊടല്‍, കമ്പവലി തുടങ്ങിയ ഇനങ്ങളുള്‍പ്പെടെ കുട്ടികളും മുതിര്‍ന്നവരും മല്‍സരാര്‍ഥികളായ വിവിധയിനം കലാ-കായിക മല്‍സരങ്ങള്‍ അരങ്ങേറി. കമ്പനിയുടെ സഹായത്തോയടെ കമ്പനിയിലെ മലയാളി അസോസിയേഷനാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഹെന്‍റി ജോസഫ്‌, മനോജ്‌, ലിജോ, രാജേഷ്‌, ശ്രീനിവാസന്‍, വിനോദ്‌, സുഹൈല്‍, ഹാഷിഫ്‌, സുധീര്‍ വാടാനപ്പള്ളി നേതൃത്വം നല്‍കി.
`സിക്‌സ്‌ കണ്‍സ്‌ട്രക്ട്‌ - ഖത്തര്‍ ലിമിറ്റഡ്‌'ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക