Image

സലാലയില്‍ രണ്ട്‌ സ്വദേശി പൗരന്മാര്‍ കടലില്‍ മുങ്ങിമരിച്ചു

Published on 03 September, 2012
സലാലയില്‍ രണ്ട്‌ സ്വദേശി പൗരന്മാര്‍ കടലില്‍ മുങ്ങിമരിച്ചു
സലാല: ഒമാനിലെ സലാലയില്‍ മുഗ്‌സൈല്‍ ബീച്ചില്‍ രണ്ട്‌ യു.എ.ഇ പൗരന്മാര്‍ മുങ്ങിമരിച്ചു. ഒരാളുടെ കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ്‌ സ്ഥിരീകരിച്ചു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌. അഞ്ച്‌ പേരാണ്‌ അപകടത്തില്‍പെട്ടത്‌.

രണ്ട്‌ പേരെ സലാല സുല്‍ത്താന്‍ ഖാബൂസ്‌ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഒരാള്‍ക്ക്‌ പരിക്കൊന്നുമില്ല. രക്ഷപ്പെട്ട മൂന്നുപേരില്‍ രണ്ടുപേര്‍ യു.എ.ഇ പൗരന്‍മാരും ഒരാള്‍ ഒമാനിയുമാണെന്ന്‌ റോയല്‍ ഒമാന്‍ പൊലീസ്‌ പറഞ്ഞു.
ഒരു യു.എ.ഇ. പൗരന്‍െറ മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ്‌ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റൊരപകടത്തില്‍ കപ്പലില്‍ നിന്ന്‌ ഒരാള്‍ വീണതായും തെരച്ചില്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക